CMDRF

അമേരിക്കയോട് ഉടക്കി തുർക്കിയും, നാറ്റോ സൈനിക സഖ്യത്തിൽ അംഗമായിട്ടും ‘മുഖംതിരിച്ചു’

നയതന്ത്രപരമായി മുന്നോട്ടുപോകുന്ന സഖ്യരാഷ്ട്രങ്ങളുമായി ഉടക്കിത്തുടങ്ങിയ ആഗോളശക്തിക്ക് മുന്നില്‍ സഖ്യരാഷ്ട്രങ്ങളെല്ലാം അണിനിരന്നാല്‍ അത് അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്നതില്‍ സംശയമില്ല

അമേരിക്കയോട് ഉടക്കി തുർക്കിയും, നാറ്റോ സൈനിക സഖ്യത്തിൽ അംഗമായിട്ടും ‘മുഖംതിരിച്ചു’
അമേരിക്കയോട് ഉടക്കി തുർക്കിയും, നാറ്റോ സൈനിക സഖ്യത്തിൽ അംഗമായിട്ടും ‘മുഖംതിരിച്ചു’

തുര്‍ക്കിയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാട് കാലാകാലങ്ങളായി നിലനില്‍ക്കുന്നതാണ്. റഷ്യയുമായി കൂടുതല്‍ ഇറക്കുമതി വ്യാപാരബന്ധങ്ങള്‍ കൈകൊള്ളുന്നതുകൊണ്ട് തന്നെ റഷ്യയ്ക്കെതിരായ ഉപരോധങ്ങളില്‍ പങ്കെടുക്കില്ലെന്ന് 2022 ല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ തുറന്ന് പറഞ്ഞിരുന്നു. തുര്‍ക്കിയുടെ വാതകശേഖരണത്തിന്റെ പകുതിയിലധികവും റഷ്യയില്‍ നിന്നാണ്. അത്തരമൊരു ബന്ധത്തില്‍ അതൃപ്തരായതുകൊണ്ട് തന്നെയാവണം റഷ്യയുമായുള്ള തുര്‍ക്കിയുടെ ബാങ്കിംങ് പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക അനാവശ്യമായി കൈകടത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സുകളില്‍ കര്‍ശനമായ നിയന്ത്രണം ചെലുത്താനാണ് അമേരിക്ക തുര്‍ക്കിയെ നിര്‍ബന്ധിക്കുന്നത്. ക്രയവിക്രയങ്ങളില്‍ ഇടപെടുകയും, അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും തുടങ്ങി, റഷ്യയിലേക്ക് ചരക്കെത്തിക്കുന്ന കപ്പലുകള്‍ തടയുന്നതുള്‍പ്പെടെയുള്ള അമേരിക്കയുടെ കൈകടത്തലുകള്‍ അതിരുകടക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയിലെ പ്രധാന അംഗം കൂടിയാണ് തുര്‍ക്കി.

Read Also: യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം

അമേരിക്കയുടെ അനാവശ്യമായ ഇത്തരം ഇടപെടലില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബാങ്കിങ് ഇടപാടുകള്‍ താറുമാറായിരിക്കുകയാണ്. ഇതെപ്പോള്‍ സാധാരണ ഗതിയിലാകുമെന്നതും സംശയമാണ്. ഇപ്പോള്‍ മാത്രമല്ല, ഇതിന് മുമ്പും അമേരിക്കയും തുര്‍ക്കിയും തമ്മില്‍ സാമ്പത്തിക യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പൗരനായ പാസ്റ്ററെ തുര്‍ക്കി തടവിലാക്കിയതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രുണ്‍സണെ തുര്‍ക്കി അറസ്റ്റ് ചെയ്തത്.

US and EU step up pressure on Turkey over Russia sanctions

Read Also: ജോർജിയക്ക് മടുത്തു, നാറ്റോ അംഗത്വവും വേണ്ട, അമേരിക്കയുമായി അകലുന്നു !

പലതരത്തിലാണ് അമേരിക്ക തുര്‍ക്കിക്ക് റഷ്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത്തരം സമ്മര്‍ദങ്ങളെയൊന്നും തുര്‍ക്കി വകവെച്ചിരുന്നില്ല. നേരത്തെ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങിയതിന് അമേരിക്ക തുര്‍ക്കിക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാര നടപടികള്‍ അമേരിക്ക കടുപ്പിക്കാന്‍ ഇരിക്കെയാണ് അതൊന്നും വകവയ്ക്കാതെ സൈനിക സഹകരണവുമായി തുര്‍ക്കി മുന്നോട്ടുതന്നെ പോയത്. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറായ തുര്‍ക്കിയുടെ തീരുമാനത്തില്‍ അക്രമനയങ്ങള്‍ മാത്രം സ്വീകരിച്ച് പരിചയമുള്ള അമേരിക്കയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.

നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്ക നിലപാട് കടുപ്പിച്ചിരുന്നത്. എന്നാല്‍ അമേിക്കയുടെ ഭീഷണിപ്പെടുത്തലില്‍ തിരിച്ചടി നല്‍കുമെന്ന് തന്നെയാണ് തുര്‍ക്കിയുടെ മറുപടി. റഷ്യയുടെ പ്രതിരോധ വകുപ്പിനെ സാമ്പത്തികമായി സഹായിക്കുന്നത് കൂടാതെ റഷ്യയ്ക്ക് തുര്‍ക്കിയുടെ പ്രതിരോധമേഖലയില്‍ കടന്നുവരാന്‍ കൂടി ഈ മിസൈല്‍ വാങ്ങല്‍ നടപടി വഴിയൊരുക്കുമെന്നായിരുന്നു അമേരിക്കയുടെ പേടി. അമേരിക്കയുടെ ഏറെ നാളത്തെ സഖ്യകക്ഷിയായ തുര്‍ക്കിയില്‍ നിന്ന് ഇത്തരമൊരു തിരിച്ചടി അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല.

Read Also:കാനഡ രാഷ്ട്രീയത്തിൽ ഇന്ത്യ ‘ഇടപെടുമോ’ ഭൂരിപക്ഷം നഷ്ടമായി, ആശങ്കയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

അമേരിക്കയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സഖ്യകക്ഷികളെയൊക്കെ അമേരിക്ക ഇത്തരത്തില്‍ പ്രകോപിപ്പിക്കുമ്പോള്‍ അത് തിരിച്ചടിക്ക് കാരണമാകാനുള്ള എല്ലാ മാര്‍ഗങ്ങള്‍ കൂടിയാണ് തുറക്കുന്നത്. അതിന്റെയൊക്കെ ഭാഗമായിട്ട് തന്നെയാണ് അമേരിക്കയുമായി ഇടപ്പെട്ടിരുന്ന സഖ്യരാഷ്ട്രങ്ങളില്‍ പലരും അമേരിക്കയുടെ കുബുദ്ധിയില്‍ ഇസ്രയേലില്‍ നടക്കുന്ന നരഹത്യയ്ക്ക് എതിര്‍പ്പുമായി രംഗത്തെത്തുന്നത്. തുര്‍ക്കിയും ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇസ്രയേലിനെ നിലയ്ക്കുനിര്‍ത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ആഹ്വാനം ചെയ്തിരുന്നു.

US Increased Pressure on Turkiye Over Banking Operations With Russia

ഇസ്രയേല്‍ അഹന്തയും കൊള്ളയും ഭരണകൂട ഭീകരതയും അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരു പൊതുനിലപാടിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിനെയും സിറിയയെയും കൂട്ടുപിടിച്ച് മേഖലയില്‍ ഇസ്രയേലിനെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധമൊരുക്കാനാണ് തുര്‍ക്കി ആലോചിക്കുന്നത്. ഇസ്രയേലിനെതിരെയുള്ള തുര്‍ക്കിയുടെ ഈ നിലപാട് അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കാനേ സാധ്യതയുളളൂ.

Read Also: ഒറ്റയടിക്ക് 10,400 യുക്രെയിൻ സൈനികരെ കൊന്ന് റഷ്യ, അമേരിക്കൻ ആയുധങ്ങൾക്കും രക്ഷിക്കാനായില്ല

അതുപോലെതന്നെ കഴിഞ്ഞ രണ്ടരവര്‍ഷമായി റഷ്യയില്‍ തുടരുന്ന സൈബര്‍ ആക്രമണത്തിന് പിന്നിലും അമേരിക്കന്‍ കൈകളാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാമ്പത്തിക മേഖല, പൊതു മേഖല, ടെലികമ്മ്യൂണിക്കേഷന്‍, മാധ്യമങ്ങള്‍, വ്യവസായം എന്നിവിടങ്ങളിലാണ് കൂടുതലായും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. റഷ്യന്‍ ഐടി കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള നിരന്തരമായ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുക എന്നത് തന്നെയാണ്. അത്തരമൊരു സാഹചര്യത്തില്‍ റഷ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഏറ്റവും കൂടതല്‍ താത്പര്യമുള്ളതും അമേരിക്കയ്ക്ക് തന്നെ.

നയതന്ത്രപരമായി മുന്നോട്ടുപോകുന്ന സഖ്യരാഷ്ട്രങ്ങളുമായി ഉടക്കിത്തുടങ്ങിയ ആഗോളശക്തിക്ക് മുന്നില്‍ സഖ്യരാഷ്ട്രങ്ങളെല്ലാം അണിനിരന്നാല്‍ അത് അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്നതില്‍ സംശയമില്ല.

EXPRESS VIEW

Top