ഭക്ഷണങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ധാരാളം ഗുണമുള്ള മഞ്ഞൾ ഔഷധമായും ഭക്ഷണത്തിന് നിറവും രുചിയും പകരാനും ഉപയോഗിക്കുന്നു. കറികൾക്ക് മഞ്ഞ നിറം നൽകുന്ന മഞ്ഞൾ വളരെയധികം ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ഹൃദ്രോഗം, സന്ധിവാതം, മലവിസർജ്ജന പ്രശ്നങ്ങൾ, ചിലതരം അർബുദം എന്നിവ കുറയ്ക്കുന്ന ആരോഗ്യപരമായ പല ഗുണങ്ങൾക്കും പരമ്പരാഗത വൈദ്യത്തിൽ ഈ സുഗന്ധവ്യഞ്ജനം നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നു. എന്നാല്‍ മഞ്ഞള്‍ കഴിക്കുന്നതിനും ഒരു അളവുണ്ട്. അമിതമായാല്‍ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുള്ള ഒന്നാണ് മഞ്ഞള്‍ എന്നാണ് പഠനങ്ങള്‍.
മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യം അവതാളത്തിലാകാന്‍ കാരണമാകും. ഉയർന്ന അളവിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമിൻ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വയറിളക്കം, മലബന്ധം എന്നിവ ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകളിലേയ്ക്ക് നയിച്ചേക്കാം. മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ഉദരവീക്കത്തിന് കാരണമാകാം.മഞ്ഞൾ ചൂട് ഉൽപാദിപ്പിക്കുകയും ശരീരത്തെ ചൂടാക്കുകയും ചെയ്യും.
Also Read: പ്രതിവര്‍ഷം ഇന്ത്യയില്‍ സി.ഒ.പി.ഡി മൂലം മരിക്കുന്നത് ആറുലക്ഷത്തോളം പേർ
മഞ്ഞളില്‍ ഓക്‌സലേറ്റിന്റെ അംഗം കൂടുതലായതിനാല്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിന് കാരണമാകാം. ഈ ഓക്‌സലേറ്റുകള്‍ കാല്‍സ്യവുമായി ചേര്‍ന്ന് കിഡ്‌നി സ്‌റ്റോണിന് കാരണമായ കാത്സ്യം ഓക്‌സലേറ്റാകുന്നതാണ് ഇതിന് വഴിവയ്ക്കുന്നത്. മഞ്ഞളിലെ കുര്‍കുമിന്‍ പലരോഗങ്ങള്‍ക്കും നല്ലതാണെങ്കിലും അമിതമായി ഉള്ളിലെത്തുന്നത് ചെറുകുടലില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും.
Also Read: ദിവസവും കഴിക്കാം പയറുവർഗങ്ങൾ
ചില ആളുകള്‍ക്ക് മഞ്ഞള്‍ അലര്‍ജ്ജി ഉണ്ടാക്കാറുണ്ട്. ചര്‍മത്തില്‍ ചൊറിഞ്ഞ് തടിക്കുക, കുരുക്കള്‍ ഉണ്ടാകുക, ശ്വാസം തടസ്സം എന്നിവ അനുഭവപ്പെടാം. ഉള്ളിലെത്തിയാലും ചര്‍മത്തില്‍ പുരണ്ടാലും ഇത്തരക്കാര്‍ക്ക് മഞ്ഞള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. കൂടുതല്‍ മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ മഞ്ഞള്‍ അമിതമാകാതെ സൂക്ഷിക്കണം. മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ചിലരില്‍ തലവേദനയും തലകറക്കവും ഉണ്ടാക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.