കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തോടെ വിവാദമായി മാറിയ പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തിയെങ്കിലും, അവധി നൽകി മടങ്ങി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയ പ്രശാന്ത് പത്ത് ദിവസത്തേക്കുള്ള അവധി അപേക്ഷ നൽകി മടങ്ങുകയായിരുന്നു.
പെട്രോൾ പമ്പ് തുടങ്ങാൻ പ്രശാന്ത് അനുമതി തേടിയത് സർവീസ് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചതായി കണ്ടത്തുകയും ചെയ്തു.
Also Read: മന്ത്രി ശശീന്ദ്രനെ സഹായിക്കാനാണോ 100 കോടി ആരോപണം? എന്തുകൊണ്ട് ആൻ്റണിരാജു പരാതി നൽകിയില്ല?
ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പുതല നടപടിക്കും ശുപാര്‍ശ നല്കിയിരുന്നു. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.