ചെന്നൈ: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ. വിജയ് ധര്‍മപുരി ജില്ലയില്‍ നിന്ന് മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ ആണ് പ്രസ്താവന. ഡിഎംകെയ്ക്ക് നിലവില്‍ എംഎല്‍എ ഇല്ലാത്ത ജില്ലയാണിത്. ധര്‍മപുരിയില്‍ ഒരു സംവരണ മണ്ഡലം ഉള്‍പ്പടെ ഉള്ളത് 5 മണ്ഡലങ്ങള്‍ ആണ്.
Also Read :സന്ദീപ് ആര്.എസ്.എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലം: എ.കെ ബാലൻ
അതേസമയം മത്സരിക്കുന്നതിനെക്കുറിച്ച് വിജയ് സൂചന നല്‍കിയിട്ടില്ല. 2026ല്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം പ്രഖ്യാപിച്ചത്.