‘അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല, റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം’; വിജയ്യുടെ ടിവികെ

സഖ്യചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്നും വിജയ് നിര്‍ദേശിച്ചതായി ടിവികെ വാര്‍ത്താക്കുറിപ്പിറക്കി.

‘അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല, റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം’; വിജയ്യുടെ ടിവികെ
‘അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല, റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം’; വിജയ്യുടെ ടിവികെ

ചെന്നൈ: അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തള്ളി വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. സഖ്യചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്നും വിജയ് നിര്‍ദേശിച്ചതായി ടിവികെ വാര്‍ത്താക്കുറിപ്പിറക്കി.

80 നിയമസഭാ സീറ്റും, ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാര്‍ത്തകളോടാണ് പ്രതികരണം. പാര്‍ട്ടിയുടെ ആദ്യ പൊതുയോഗത്തില്‍ തന്റെ രാഷ്ട്രീയ എതിരാളിയായി ഭരണകക്ഷിയായ ഡിഎംകെയേയും പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയേയുമാണ് പ്രഖ്യാപിച്ചത്.

Also Read:ദീർഘദൂര മിസൈൽ യുക്രെയിന്‍ ഉപയോഗിച്ചാൽ അമേരിക്കയെ ആക്രമിക്കും, ബൈഡൻ്റെ നീക്കത്തിൽ റഷ്യ!

എഐഎഡിഎംകെയുക്കുറിച്ച് വിമര്‍ശനമൊന്നും നടത്തിയിരുന്നില്ല. ഇതോടെയാണ് ടിവികെ- എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ടിവികെ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെ ലക്ഷ്യം. ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു.

Top