ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ ഇളയദളപതി വിജയ്‍യുടെ പാർട്ടിയായ ടിവികെയുടെ ആദ്യ സമ്മേളനം വിക്രവാണ്ടിയിൽ നടക്കും. അതേസമയം തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആദ്യ തീരുമാനം തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഗ്രൗണ്ടിൽ സമ്മേളനം നടത്താൻ ആയിരുന്നു., എന്നാൽ റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് മാറ്റിയത്. സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തൻറെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത്. ഒപ്പം തമിഴക വെട്രി കഴകം എന്ന പാർട്ടിയും രൂപീകരിച്ചു. സെപ്തംബർ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂർണ്ണമായും രാഷ്ട്രീയത്തിൽ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്.