കോഴിക്കോട്: ഏറ്റവും പുതിയ ക്യാപ്സ്യൂൾ പേസ്മേക്കർ ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്റർ. സൗത്ത് ഇന്ത്യയിൽ പരീക്ഷിക്കുന്ന ആദ്യത്തെ ചികിത്സാ രീതിയാണിത്.
ഇതുവരെയുള്ള ക്യാപ്സൂൾ പേസ്‌മേക്കറുകൾക്ക് എട്ടുവർഷം ആയിരുന്നു ബാറ്ററി കപ്പാസിറ്റി എങ്കിൽ ഇതിന് ഇരുപത് വർഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കും. അതായത് സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന ഏറ്റവും അതിനൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സാ രീതിയാണിത്. കൂടാതെ കുറച്ചു വർഷങ്ങൾക്കുശേഷം ആവശ്യമില്ലെങ്കിൽ ഇവ തിരിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും.
Also Read : ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ അംഗീകാരം താത്ക്കാലികമായി റദ്ദാക്കി
മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളജിസ്റ്റ് ആൻഡ് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. അരുൺ ഗോപിയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്വദേശിയായ 75 വയസ്സുകാരനിലാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.