ടരോബ്: ട്വന്റി20 ലോകകപ്പില്‍ പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ ഏഴു വിക്കറ്റു വിജയവുമായി ന്യൂസിലന്‍ഡ്. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയയെ 19.4 ഓവറില്‍ പുറത്താക്കിയ കിവീസ്, 12:2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സി ഗ്രൂപ്പില്‍നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റിന്‍ഡീസും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു വിജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചു എന്നതു മാത്രമാണു ന്യൂസീലന്‍ഡിന്റെ നേട്ടം.
നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിവീസ് നാലു പോയിന്റുമായി മൂന്നാമതാണ്. പാപ്പുവ ന്യൂ ഗിനിയ കളിച്ച എല്ലാ മത്സരങ്ങളും തോറ്റു. 25 പന്തില്‍ 17 റണ്‍സെടുത്ത ചാള്‍സ് അമിനിയാണ് പാപ്പുവ ന്യൂ ഗിനിയയുടെ ടോപ് സ്കോറര്‍ മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഫിന് അലനെയും (പൂജ്യം), രചിന് രവീന്ദ്രയെയും (11 പന്തില്‍ ആറ്) കിവീസിനു നഷ്ടമായി.
32 പന്തുകള്‍ നേരിട്ട ഡെവോണ്‍ കോണ്‍വെ 35 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (17 പന്തില്‍ 18). ഡാരില്‍ മിച്ചലും (12 പന്തില്‍ 19) ചേര്‍ന്ന് കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നാലോവറുകള്‍ പന്തെറിഞ്ഞ ലോക്കി ഫെര്ഗൂസന് റണ്ണാണും വഴങ്ങാതെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ലോക്കി ഫെര്ഗൂസനാണു കളിയിലെ താരം.