CMDRF

ട്വന്റി 20 പരമ്പര; ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി 20 പരമ്പര; ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു
ട്വന്റി 20 പരമ്പര; ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

കേപ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാക്രമാണ് പ്രോട്ടീസ് സംഘത്തിന്റെ നായകൻ. ഈ മാസം 23 മുതൽ 27 വരെ നടക്കുന്ന ട്വന്റി 20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ജേസൺ സ്മിത്ത്, ക്വെന മഫാക എന്നീ രണ്ട് താരങ്ങൾ പുതുമുഖങ്ങളായി ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ട്വന്റി 20 പരമ്പരയ്ക്ക് പുറമെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിൽ കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. നിർണായകമായ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനാൽ രണ്ടാം മത്സരം വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാക്രം (ക്യാപ്റ്റൻ), ഒട്‌നില്‍ ബാര്‍ട്മൻ, നന്ദ്ര ബർ​ഗർ, ഡൊണോവന്‍ ഫെരേര, ബിജോൺ ഫോർട്ടുൻ, റീസ ഹെൻട്രിക്സ്, പാട്രിക് ക്രൂഗർ, ക്വെന മഫാക, വിയാൻ മൾഡർ, ലുങ്കി എൻ​ഗിഡി, റയാൻ റിക്ലത്തലോൺ, ജേസൺ സ്മിത്ത്, ട്രിസ്റ്റൺ സ്റ്റബ്സ്, റാസി വാൻഡർ ഡസ്സൻ, ലിസാഡ് വില്യംസ്.

Top