CMDRF

ട്വന്റി 20 ലോകകപ്പ്; ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പ്രൊമോ പുറത്തിറക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

ട്വന്റി 20 ലോകകപ്പ്; ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പ്രൊമോ പുറത്തിറക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ്
ട്വന്റി 20 ലോകകപ്പ്; ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പ്രൊമോ പുറത്തിറക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

ഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് മുമ്പായി ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പ്രൊമോ പുറത്തിറക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന നിമിഷങ്ങളാണ് പ്രൊമോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, ഷാഹിദ് അഫ്രീദി തുടങ്ങിയവരുടെ ബാറ്റിംഗ് പ്രൊമോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജൂണ്‍ ഒമ്പതിനാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ന്യൂയോര്‍ക്കാണ് മത്സരത്തിന് വേദിയാകുന്നത്. ഇതുവരെ ഏഴ് തവണ ഇന്ത്യയും പാകിസ്താനും ട്വന്റി 20 ലോകകപ്പില്‍ ഏറ്റുമുട്ടി. ആറിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇത്തവണയും വിജയം ആവര്‍ത്തിക്കുകയാണ് രോഹിത് ശര്‍മ്മയുടെ സംഘത്തിന്റെ ലക്ഷ്യം.

2007ല്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടുന്ന നിമിഷത്തോടെയാണ് വീഡിയോയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ 2008ലെ രണ്ടാമത്തെ ട്വന്റി 20 ലോകകപ്പ് നേടുന്ന പാകിസ്താന്‍ ടീമിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. 2022ലെ ലോകകപ്പില്‍ പാകിസ്താനെ പരാജയപ്പെടുത്തുന്ന വിരാട് കോഹ്ലിയുടെ ഷോട്ടുകളും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്നു.

Top