CMDRF

ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ‘ബ്ലൂ സ്‌കൈ’ വിട്ടു..

ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ‘ബ്ലൂ സ്‌കൈ’ വിട്ടു..
ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ‘ബ്ലൂ സ്‌കൈ’ വിട്ടു..

ട്വിറ്റര്‍ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി തന്റെ പുതിയ സംരംഭമായ ബ്ലൂ സ്‌കൈ ഡയറക്ടര്‍ ബോര്‍ഡ് വിട്ടു. വികേന്ദ്രീകൃത സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പെടുന്ന ബ്ലൂ സ്‌കൈയുടെ സഹസ്ഥാപകനാണ് ജാക്ക് ഡോര്‍സി. ഇപ്പോഴും ബ്ലൂ സ്‌കൈ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടോ? എന്ന ഒരു എക്‌സ് ഉപഭോക്താവിന്റെ ചോദ്യത്തിന് ഡോര്‍സി ‘ഇല്ല’ എന്ന് മറുപടി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല. അദ്ദേഹം എപ്പോഴാണ് ബോര്‍ഡ് വിട്ടതെന്നും വ്യക്തമല്ല.ഞായറാഴ്ച രാവിലെ വരെ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഡോര്‍സിയെ ബോര്‍ഡ് അംഗമായി കാണിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ കമ്പനി അദ്ദേഹത്തിന്റെ വിടുതല്‍ സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി.

ബ്ലൂ സ്‌കൈ പദ്ധതിയ്ക്ക് വേണ്ടി ഡോര്‍സി നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച കമ്പനി, അദ്ദേഹം ബോര്‍ഡ് അംഗത്വം വിട്ടതോടെ പുതിയ ബോര്‍ഡ് അംഗത്തെ തേടുകയാണെന്നും ബ്ലൂ സ്‌കൈ പറയുന്നു. ഞങ്ങള്‍ നിര്‍മിച്ച വികേന്ദ്രീകൃത പ്രോട്ടോക്കോള്‍ ആയ ‘അറ്റ് പ്രോട്ടോ’ യില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ് സോഷ്യല്‍ നെറ്റ് വര്‍ക്കായി ബ്ലൂസ്‌കൈ മുന്നേറുകയാണെന്നും കമ്പനി പറഞ്ഞു.2019 ല്‍ ട്വിറ്ററിന്റെ മേധാവി ആയിരിക്കുമ്പോഴാണ് ജാക്ക് ഡോര്‍സി ബ്ലൂ പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ സാമ്പത്തിക പിന്തുണയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

കഴിഞ്ഞ വര്‍ഷംതന്നെ ഡോര്‍സി തന്റെ ബ്ലൂ സ് അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ മാത്രമേ അന്ന് വന്നുള്ളൂ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡോര്‍സി അന്ന് നീക്കം ചെയ്തിരുന്നു. എങ്കിലും ഇതുവരെ ബ്ലൂ വിന്റെ പ്രധാനിയായി അറിയപ്പെട്ടിരുന്നത് ഡോര്‍സിയാണ്. ട്വിറ്ററിന് പകരം ആയാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈ അവതരിപ്പിച്ചത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് നിരാശരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ബ്ലൂ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്ലൂ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരുന്നു.

Top