CMDRF

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

ഹരിപ്പാട്: ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി. കരുവാറ്റ സ്വദേശികളായ സോബിന്‍ തോമസ് (24), യാദവ് (22) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷത്തേക്കാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

കരുവാറ്റ പ്രദേശം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവര്‍ത്തനം, നങ്ങ്യയാര്‍കുളങ്ങര ടി കെ എം എം കോളേജില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു, പുതുവത്സര ദിനത്തില്‍ വീട് കയറി ആക്രമിച്ചു തുടങ്ങിയ കേസുകളില്‍ ഇരുവരും പ്രതികളാണ്. തൃക്കുന്നപ്പുഴ സ്റ്റേഷന്‍ പരിധിയിലും ഇരുവര്‍ക്കും എതിരെ കേസുകള്‍ നിലവിലുണ്ട്.

കരുവാറ്റയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴച്ചില്‍ക്കാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും സോബിന്‍ തോമസ് പ്രതിയാണ്. ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി ആണ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തിയത്.

Top