ബംഗളൂരു: സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപിച്ച കാമറയിലൂടെ പൊലീസ് തിരിച്ചറിഞ്ഞത് രണ്ടരലക്ഷം ക്രിമിനലുകളെ. 90 ദിവസംകൊണ്ടാണ് ഇത്രയധികം കുറ്റവാളികളെ പൊലീസ് കണ്ടെത്തിയത്. ഇതിൽ 10 പേരെ അറസ്റ്റ് ചെയ്യ്തു. സേഫ് സിറ്റി പ്രൊജക്ടിന്‍റെ ഭാഗമായാണ് നഗരത്തിലെ വിവിധയിടങ്ങളിൽ മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച കാമറകൾ സ്ഥാപിച്ചത്.
എ.ഐ സാങ്കേതികത ഉൾപ്പെടുത്തിയ കാമറകൾ പരീക്ഷണാടിസ്ഥാനത്തിലാണ് സ്ഥാപിച്ചത്. ഈ കാമറകൾ മുന്നിലൂടെ സഞ്ചരിക്കുന്ന ഓരോ ആളുടെയും മുഖം പകർത്തി പൊലീസ് കമാൻഡ് സെന്‍ററിലേക്ക് അയക്കും. ഇവിടെനിന്ന് ഈ ദൃശ്യങ്ങൾ ഫേഷ്യൽ റെകഗ്നിഷൻ സോഫ്റ്റ്‌വെയറിലൂടെ (മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ) പരിശോധിക്കും. ഈ മുഖങ്ങളും പൊലീസിന്‍റെ ക്രിമിനൽ ഡാറ്റാബേസിലെ മുഖങ്ങളും തമ്മിൽ ഒത്തുനോക്കിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്.
Also Read: തിരുപ്പതി ലഡ്ഡു വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
നിലവിൽ 80% വരെയാണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുക്ക. ഇത് നൂറ് ശതമാനത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമീഷണർ പറഞ്ഞു. 7500 കാമറകളാണ് സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി ബംഗളൂരു നഗരത്തിലുടനീളം സ്ഥാപിച്ചത്. ഇതിൽ 1000 കാമറകളാണ് മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ചത്. ഈ കാമറകൾ തത്സമയ ദൃശ്യങ്ങൾ കമാൻഡ് സെന്‍ററിലേക്ക് അയക്കും.