ലഖ്നൗ : കള്ളനോട്ടുകളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ നിന്നാണ് 30,000 രൂപയുടെ കള്ളനോട്ടുകളുമായി സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരെ പിടികൂടിയത്. യുട്യൂബിൽ നിന്നാണ് പ്രതികൾ കള്ളനോട്ട് അച്ചടിക്കുന്ന കാര്യങ്ങൾ പഠിച്ചെടുത്തത്.
10 രൂപയുടെ മുദ്രപത്രത്തിൽ സംഘം 500 രൂപയുടെ കള്ളനോട്ടുകൾ കമ്പ്യൂട്ടർ പ്രിന്‍റർ ഉപയോഗിച്ച് അച്ചടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മിർസാപൂരിൽനിന്നാണ് ഇതിനായി സ്റ്റാമ്പ് പേപ്പറുകൾ എത്തിച്ചിരുന്നത്.
അച്ചടിച്ച എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നു ഉണ്ടായിരുന്നത്. അച്ചടിച്ച നോട്ടുകൾ രാംഘഢ് മാർക്കറ്റിൽ ചെലവഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. ലാപ്ടോപും സ്റ്റാമ്പ് പേപ്പറുകളും പ്രിന്‍ററുമെല്ലാം പോലീസ് പിടിച്ചെടുത്തു.