CMDRF

കറാച്ചി വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ചൈനീസ് എഞ്ചിനീയര്‍മാരും ജീവനക്കാരും അടങ്ങുന്ന വ്യാഹനവ്യൂഹമാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടത്

കറാച്ചി വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു
കറാച്ചി വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് നടന്ന വൻ സ്ഫോടനത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെടുകയും പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജിന്നാ അന്ത്രാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന് സമീപം ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനം വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ ജിയോ ടിവി സ്റ്റേഷനോട് പറഞ്ഞു. ആക്രമണം ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചതായിട്ടാകാം എന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഈസ്റ്റ് അസ്ഫർ മഹേസർ പറഞ്ഞു.

Also Read: ‘യു എൻ ഓള്‍ഡ് കമ്പനി’; രൂക്ഷ വിമർശവുമായി വിദേശകാര്യമന്ത്രി

അതേസമയം, ചൈനീസ് എഞ്ചിനീയര്‍മാരും ജീവനക്കാരും അടങ്ങുന്ന വ്യാഹനവ്യൂഹമാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടത്. വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ ചൈന കൊള്ളയടിക്കുകയാണെന്നാണ് സംഘടന ആരോപിക്കുന്നത്.

Top