CMDRF

പരീശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് സൈനികർക്ക് വീരമൃത്യു

പരീശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് സൈനികർക്ക് വീരമൃത്യു
പരീശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് സൈനികർക്ക് വീരമൃത്യു

നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അഗ്നിവീറുകള്‍ മരിച്ചു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആര്‍ട്ടിലറി സെന്ററിലാണ് സംഭവം നടന്നത്. അഗ്നിവീര്‍ സംഘം തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top