CMDRF

പെരുമ്പാവൂര്‍ വാഹനാപകടത്തില്‍ രണ്ട് മരണം

പെരുമ്പാവൂര്‍ വാഹനാപകടത്തില്‍ രണ്ട് മരണം
പെരുമ്പാവൂര്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ലോറിയില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം. സംസ്ഥാനത്ത് ഇന്ന് വാഹനാപകടത്തില്‍ നാല് പേരാണ് മരിച്ചത്.

Top