CMDRF

ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മസ്‌കറ്റ്: ഒമാനിൽ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം വിലായത്തിലാണ് അപകടം സംഭവിച്ചത്. സ്വദേശികളാണ് മരിച്ചത്. എന്നാൽ മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തെ തുടര്‍ന്ന് ട്രക്കില്‍ നിന്നും ട്രയത്തിലീന്‍ ഗ്ലൈകോള്‍ (ടി ഇ ജി) ലീക്ക് ആയിരുന്നു. എന്നാല്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് റെസ്‌ക്യൂ സംഘം ഉടനടി സ്ഥലത്തെത്തുകയും കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികളെടുക്കുകയും ചെയ്തു.

Top