അബുദാബി: അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഇന്ന് മുതല്‍ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെയാണ് ദുബൈയിലേക്കുള്ള വലത് പാത അടച്ചിടുക. മറ്റൊരു പ്രധാന റോഡായ ഹസ്സ ബിന്‍ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് ശനിയാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെ ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പുണ്ട്.