CMDRF

ലഹരി മരുന്ന് കടത്തൽ സംഘത്തിലെ രണ്ടുപേർ പിടിയിൽ

ടാൻസാനിയൻ പൗരൻ ഉൾപ്പടെയുള്ള രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്

ലഹരി മരുന്ന് കടത്തൽ സംഘത്തിലെ രണ്ടുപേർ പിടിയിൽ
ലഹരി മരുന്ന് കടത്തൽ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കൊല്ലം: ബെംഗളൂരു കേന്ദ്രീകരിച്ച് കേരളം ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുന്ന രണ്ട് പേരെ കൊല്ലം കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ടാൻസാനിയൻ പൗരൻ ഉൾപ്പടെയുള്ള രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇസാ അബ്ദുൽ നാസർ, സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ എത്തിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റിൽ ലഹരി മരുന്നിന്റെ വ്യാപാരവും ഉപയോഗവും തടയുന്നതിനായി കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിൽ 30 ഗ്രാം എം ഡി എം എ-യുമായി ആലുംകടവ് സ്വദേശി രാഹുലിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് കടത്തുന്ന ടാൻസാനിയ സ്വദേശി ഇസാ അബ്ദുൽ നാസറിനെ കുറിച്ചും ജില്ലയിൽ ഇയാളുടെ സഹായിയായി പ്രവർത്തിക്കുന്ന സുജിത്തിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചത്.

Also read: സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടൽ; പ്രതി പിടിയിൽ

ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘം ബംഗളൂരുവിൽ എത്തിയത്. പ്രതികളുടെ താമസ സ്ഥലം മനസിലാക്കിയ പോലീസ് പ്രതികൾ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവർ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Top