ഒമാനില്‍ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി

ഒമാനില്‍ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി
ഒമാനില്‍ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി

മസ്‌കത്ത്: കനത്ത മഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

ഒമാനി വനിതയുടെ മൃതദേഹം മാഹൂത്ത് വിലായത്തിലെ അല്‍ ഷറൈഖ ഏരിയയില്‍നിന്നും ഏഷ്യന്‍ പൗരന്റെ മൃതദേഹം സഹം വിലായത്തില്‍നിന്നുമാണ് കണ്ടെത്തിയത്. കണ്ടെത്താനാകാത്ത മറ്റു രണ്ട് വ്യക്തികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

റോയല്‍ ഒമാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുന്നത്.

Top