ജമ്മു-കശ്മീരില്‍ രണ്ട് നേതാക്കള്‍ കൂടി ബിജെപി വിട്ടു

ജില്ലാ അധ്യക്ഷന്‍ കശ്മീര്‍ സിങ്, യുവമോര്‍ച്ച ജമ്മു ജില്ലാ അധ്യക്ഷന്‍ കണവ് ശര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

ജമ്മു-കശ്മീരില്‍ രണ്ട് നേതാക്കള്‍ കൂടി ബിജെപി വിട്ടു
ജമ്മു-കശ്മീരില്‍ രണ്ട് നേതാക്കള്‍ കൂടി ബിജെപി വിട്ടു

ജമ്മു: ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ച് സാംബ ജില്ലാ പ്രസിഡന്റ് അടക്കം രണ്ട് നേതാക്കള്‍. ജില്ലാ അധ്യക്ഷന്‍ കശ്മീര്‍ സിങ്, യുവമോര്‍ച്ച ജമ്മു ജില്ലാ അധ്യക്ഷന്‍ കണവ് ശര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

കഴിഞ്ഞ 42 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് വന്ന നേതാവിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്നും കശ്മീര്‍ സിങ് പറഞ്ഞു. 2021-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന മുന്‍ മന്ത്രി സുര്‍ജിത് സിങ് സ്ലാതിയയെയാണ് സാംബ മണ്ഡലത്തില്‍ നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത്. ജമ്മു ഈസ്റ്റില്‍ യദുവീര്‍ സേതിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കണവ് ശര്‍മ പാര്‍ട്ടി വിട്ടത്.

Top