കണ്ണൂർ: വാഹനങ്ങളുടെ വിപണിയിലും വില്പനാനന്തര സേവനത്തിലും മുൻപന്തിയിലുള്ള ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ രണ്ട് ഇലക്ട്രിക്ക് കാർ ഷോറൂമുകൾ കൂടി തുറന്നു. കണ്ണൂരിലെ തോട്ടട, തൃശ്ശൂരിലെ കുട്ടനെല്ലൂർ എന്നിവിടങ്ങളിലായി പുതിയ രണ്ട് ഇ വി സ്റ്റോറുകളാണ് കമ്പനി തുറന്നത്.
ഇതോടെ കേരളത്തിൽ മാത്രം, ടാറ്റയുടെ പ്രേത്യേക ഇ വി സ്റ്റോറുകളുടെ എണ്ണം നാലായി. സർവീസിനായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയതും പരിശീലനം നേടിയ വിദഗ്ധരായ ടെക്നീഷ്യന്മാരും അടങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി തെക്കേ ഇന്ത്യയിലെ ആദ്യത്തെ സർവീസ് സെന്ററോടുകൂടിയ ഇ.വി. ഷോറൂം ആണിത്.
Also Read: എസ്‍യുവി വിപണിയിലെ പുതിയ കിയ സിറോസ്
ഇലക്ട്രിക്ക് കാർ ഉപഭോക്താക്കൾക്ക് പരമ്പരാഗത വാഹന വിൽപ്പനയ്ക്കപ്പുറം ഉയർന്ന നിലവാരത്തിൽ ഉള്ള റീട്ടെയിൽ അനുഭവം നൽകുന്നവനായി ക്രമീകരിച്ചിരിക്കുകയാണ് ടാറ്റയുടെ എല്ലാ ഇ വി സ്റ്റോറുകളും എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, അതേസമയം ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇതിനായി എംജി മോട്ടോർ ഇന്ത്യയുടെ മാതൃകയിൽ ‘ബാറ്ററി-ആസ്-എ-സർവീസ്’ (ബാസ്) മോഡൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്‍റെ വിലയിൽ നിന്ന് ഒഴിവാകും.