ബജറ്റിന് അനുയോജ്യമായ രണ്ട് പുതിയ മള്‍ട്ടി പര്‍പ്പസ് മോഡലുകള്‍ വരുന്നു

അപ്ഡേറ്റ് ചെയ്ത കാരന്‍സ് 2025 പകുതിയോടെ ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിക്കാതെ വിപണിയില്‍ ലോഞ്ച് ചെയ്യും.

ബജറ്റിന് അനുയോജ്യമായ രണ്ട് പുതിയ മള്‍ട്ടി പര്‍പ്പസ് മോഡലുകള്‍ വരുന്നു
ബജറ്റിന് അനുയോജ്യമായ രണ്ട് പുതിയ മള്‍ട്ടി പര്‍പ്പസ് മോഡലുകള്‍ വരുന്നു

കുടുംബാധിഷ്ഠിത വാഹന വിഭാഗത്തില്‍, പ്രത്യേകിച്ച് എംപിവികളില്‍ രണ്ട് പുതിയ മോഡലുകള്‍ ഉടന്‍ എത്താന്‍ ഒരുങ്ങുകയാണ്. കിയ കാരന്‍സ് ഫെയ്സ്ലിഫ്റ്റും നിസാന്റെ ട്രൈബര്‍ അടിസ്ഥാനമാക്കിയുള്ള എംപിവിയും ആണ് ഈ മോഡലുകള്‍. ഈ രണ്ട് മോഡലുകളും ബജറ്റിന് അനുയോജ്യമായ ഓഫറുകളായിരിക്കും, അവയുടെ പ്രധാന വിശദാംശങ്ങള്‍ നമുക്ക് നോക്കാം.

2024 കിയ കാരന്‍സ്

അപ്ഡേറ്റ് ചെയ്ത കാരന്‍സ് 2025 പകുതിയോടെ ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിക്കാതെ വിപണിയില്‍ ലോഞ്ച് ചെയ്യും. ഫെയ്സ്ലിഫ്റ്റിന് അതിന്റെ രൂപകല്‍പ്പനയില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് മുന്നിലും പിന്നിലും. കോംപാക്റ്റ് എംപിവിക്ക് പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്ലും ട്വീക്ക് ചെയ്ത ബമ്പറുകളും പുതുക്കിയ ഹെഡ്ലാമ്പ് ക്ലസ്റ്ററുകളും ലഭിക്കാന്‍ സാധ്യതയുണ്ട്.

ADAS സ്യൂട്ടും 360 ഡിഗ്രി ക്യാമറയും പോലുള്ള ഫീച്ചറുകള്‍ ചേര്‍ക്കുന്നതിനൊപ്പം ഗശമ അതിന്റെ ഡാഷ്ബോര്‍ഡ് ഡിസൈന്‍ പരിഷ്‌കരിച്ചേക്കാം. അതിന്റെ എഞ്ചിന്‍ സജ്ജീകരണത്തില്‍ മാറ്റങ്ങളൊന്നും വരുത്തില്ല. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നിവയുമായി 2025 കിയ കാരന്‍സ് ഫെയ്സ്ലിഫ്റ്റ് വരുന്നത് തുടരും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും നിലവിലേതുതന്നെ തുടരും.

പുതിയ നിസാന്‍ 7-സീറ്റര്‍ എംപിവി

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ കോംപാക്ട് എംപിവി നിസ്സാന്‍ ഇന്ത്യ സ്ഥിരീകരിച്ചു. റെനോ മോഡലുകള്‍ക്ക് സമാനമായി, 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന CMF-A+ പ്ലാറ്റ്ഫോമിലാണ് പുതിയ നിസാന്‍ എംപിവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ മോട്ടോര്‍ 71 യവു കരുത്തും 96 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓഫറിലുള്ള ട്രാന്‍സ്മിഷനുകള്‍ ഒരു മാനുവല്‍, എഎംടി യൂണിറ്റ് ആയിരിക്കാനാണ് സാധ്യത.

ഇതിന്റെ മിക്ക ഡിസൈന്‍ ഘടകങ്ങളും ഇന്റീരിയര്‍ ലേഔട്ടും സവിശേഷതകളും ട്രൈബറിനു സമാനമായിരിക്കുമെങ്കിലും, ഇതിന് കുറച്ച് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ ലഭിക്കും. വരാനിരിക്കുന്ന നിസാന്‍ MPV ബ്രാന്‍ഡിന്റെ പരിചിതമായ ഡിസൈന്‍ ഘടകങ്ങളായ പുതിയ ഗ്രില്‍, പുതുക്കിയ ബമ്പറുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വീല്‍ കവറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഉള്ളില്‍, ഇതിന് പുതിയ തീമും വ്യത്യസ്ത ഫാബ്രിക് അപ്‌ഹോള്‍സ്റ്ററിയും ലഭിച്ചേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top