ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌കോഡുമാണ് പ്രതികളെ പിടികൂടിയത്.

ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ
ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: ലഹരിമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ബാംഗ്ലൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ്, കോഴിക്കോട് എടച്ചേരി മാലോല്‍ വീട്ടില്‍ മുഹമ്മദലി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌കോഡുമാണ് പ്രതികളെ പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 11. 28ഗ്രാം ഹാഷിഷുമായി റോഷന്‍ ജേക്കബിനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ പരിശോധനയില്‍ മുഹമ്മദലിയെ 1.24 ഗ്രാം മെത്തഫിറ്റമിനുമായി പിടികൂടുകയായിരുന്നു.

ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Top