ഹൈ റിസ്‌ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം

ഹൈ റിസ്‌ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം
ഹൈ റിസ്‌ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം

മലപ്പുറം: നിപ വൈറസ് സമ്പർക്കപ്പട്ടികയിലുള്ള 246 പേരിൽ 63 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ.സമ്പർക്ക പട്ടികയിലുള്ള ഒരാൾക്ക് വൈറൽ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണമുണ്ട്. നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്‌.

സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച രാവിലെ പൊതുസ്ഥിതി വിലയിരുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ ആദ്യമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതിൽ തന്നെ രോഗലക്ഷണങ്ങളുള്ളവരുടെ ആദ്യമെടുക്കും. ശേഷം രോഗലക്ഷണമില്ലാത്തവരുടെ സാമ്പിൾ എടുക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായുള്ള ലാബുണ്ട്. അതു കൂടാതെ എൻ.ഐ.വി പൂനെയുടെ ഒരു മൊബൈൽ ലാബ് കൂടി പൂനെയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. അതോടെ കൂടുതലായിട്ട് സാമ്പിളുകൾ ഇവിടെത്തന്നെ പരിശോധിക്കാൻ കഴിയും. വീടുതോറുമുള്ള സർവ്വേയും നടത്തുണ്ട്. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളിലേ പ്രതിനിധികളും ആരോഗ്യപ്രവർത്തകരും മറ്റു ഡിപ്പാർട്ട്മെന്റുകളും സർവ്വേയുടെ ഭാഗമാകും.

പഞ്ചായത്തിന്റെ പ്രതിനിധികളുമായും ജില്ലാതലത്തിൽ ഇന്ന് ചർച്ച നടത്തും. ഇന്നലെ പ്രദേശികമായി മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തുകളായി ചർച്ച നടത്തിയിരുന്നു. പൂർണമായും ഐസോലേഷനിലുള്ള കുടുംബങ്ങൾക്ക് പുറത്തിറങ്ങി സാധനങ്ങൾ വാങ്ങിക്കുവാൻ കഴിയില്ല. അവർക്ക് ആവശ്യമായ ആഹാരസാധനങ്ങളോ മരുന്നോ ഒക്കെ വാങ്ങുന്നതിനുള്ള സന്നദ്ധപ്രവർത്തകരെ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അത്‌ ലഭ്യമാകുന്നുണ്ടെന്ന് ഒന്നുകൂടി ഇന്നത്തെ ചർച്ചയിൽ ഉറപ്പിക്കും. കൂടാതെ വീടുകളിലുള്ള കന്നുകാലികൾ, ഓമന മൃഗങ്ങൾ എന്നിവയ്ക്കുള്ള ആഹാരമെത്തിക്കുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റേതായ നിർദ്ദേശങ്ങൾ വിഭ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ചും നൽകിയിട്ടുണ്ട്. ജില്ലാകളക്ടറുടെ നിർദ്ദേശങ്ങളും വന്നിട്ടുണ്ട്. ജില്ലാപോലീസ് മേധാവി പ്രദേശത്ത് പെട്രോളിങ് ഏർപ്പെടുത്തിയിട്ടുള്ളതായി വീണ ജോർജ് അറിയിച്ചു.

Top