CMDRF

ടെക്‌സസിൽ വിമാനം തകർന്നു: പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു

ടെക്‌സസിൽ വിമാനം തകർന്നു: പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു
ടെക്‌സസിൽ വിമാനം തകർന്നു: പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു

ടെക്സസ്: പടിഞ്ഞാറൻ ടെക്‌സസിലെ ഒഡെസയിൽ വിമാനാപകടം. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വിമാനം തകർന്നുവീണത്. പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ജോസഫ് വിൻസെന്റ് സുമ്മയും (48) യാത്രക്കാരിൽ ഒരാളായ ജോലീൻ കവറെറ്റ വെതർലിയുമാണ് (49) മരിച്ചതെന്ന് ടെക്‌സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക്പരുക്കേൽക്കുകയും ചെയ്തു.

ഡേസ-ഷ്ലെമെയർ ഫീൽഡ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീണതോടെ നിരവധി വാഹനങ്ങൾ, കടകൾ, കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ വീടുകൾ തകർന്നവർക്ക് റെഡ് ക്രോസ് താത്കാലിക താമസ സൗകര്യം ഒരുക്കും.

സെസ്‌ന സിറ്റേഷൻ ബിസിനസ്സ് ജെറ്റാണ് വിമാനമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അപകട കാരണം വ്യക്തമല്ല എഫ്എഎയും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിക്കും.

Top