മസ്കത്ത്: പൊലീസ് ചമഞ്ഞ് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രവാസികളെ കബളിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം പണവും ഫോണുകളും കൈക്കലാക്കുകയും ചെയ്ത സംഭവത്തിലാണ് ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.