CMDRF

മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇരുവരില്‍ നിന്നുമായി മോഷണ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്

മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേലിയമ്പം മടാപറമ്പില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ച കേസിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. വേലിയമ്പം മടാപറമ്പ് ശിവന്‍, പുല്‍പ്പള്ളി ആനപ്പാറ മണി എന്നിവരാണ് പിടിയിലായത്. കേണിച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇരുവരില്‍ നിന്നുമായി മോഷണ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Also Read: പഞ്ചലോഹത്തിന്‍റെ തടവള വേണം; ആരുമറിയാതെ കൈക്കലാക്കിയത് ഒന്നേകാൽ പവൻ

പിച്ചള കൊണ്ട് നിര്‍മിച്ച വാട്ടര്‍ മീറ്ററുകളും അനുബന്ധ വസ്തുക്കളും ആക്രിയാക്കി വില്‍പ്പന നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സബ് ഇന്‍സ്പെക്ടര്‍ ശിവാനന്ദന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ. സുനി, സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Top