മൂന്നാര്‍: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം.മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.
ALSO READ: നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തെരച്ചില്‍
ഇതില്‍ അഴകമ്മയുടെ നില ഗുരുതരമാണ്. നിലവില്‍ ഇരുവരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഴകമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.സമീപത്തെ തേയില തോട്ടത്തില്‍നിന്ന് ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയുമാണ് തൊഴിലാളികള്‍ക്ക് മുമ്പിലേക്കെത്തിയത്. ഒറ്റക്കൊമ്പനാണ് ഇരുവരെയും ആക്രമിച്ചത്.
തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും കുത്തുകയും ചെയ്തതിനെ തുടര്‍ന്ന് തലയ്ക്കും കാലിനും പരുക്കേറ്റ അഴകമ്മയുടെ നില ഗുരുതരമാണ്. ശേഖറിനും ശരീരമാസകലം പരിക്കുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. നാളുകളായി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തമ്പടിച്ചിരുന്ന ഒറ്റക്കൊമ്പനെ തുരത്തണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മേഖലയില്‍ പ്രതിഷേധം ശക്തമാണ്.