CMDRF

കൊല്ലത്ത് ആഡംബര കാര്‍ പരിശോധനയില്‍ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കൊല്ലത്ത് ആഡംബര കാര്‍ പരിശോധനയില്‍ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കൊല്ലത്ത് ആഡംബര കാര്‍ പരിശോധനയില്‍ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കൊല്ലം: പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ആന്ധ്രയില്‍ നിന്നും ആഡംബര കാറില്‍ കടത്തിക്കൊണ്ടുവന്ന 25 കിലോ കഞ്ചാവ് പിടികൂടി.

ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയ കേസില്‍ വിശാഖപ്പട്ടത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിയത്. രണ്ടാം പ്രതി അനീഷ് കാപ്പാ കേസില്‍ നാട് കടത്തപ്പെട്ടയാളാണ്. പ്രതികളുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. വിഷ്ണുവിനെയും അനീഷിനെയും വിശദമായി ചോദ്യം ചെയ്യും. പാരിപ്പള്ളി, വര്‍ക്കല മേഖലയില്‍ കഞ്ചാവിന്റെ മൊത്തവില്‍പ്പനക്കാരാണ് പ്രതികളെന്ന് എക്‌സൈസ് വ്യക്തമാക്കി.

Top