CMDRF

പെരിന്തല്‍മണ്ണയില്‍ എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍
പെരിന്തല്‍മണ്ണയില്‍ എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 104 ഗ്രാം എംഡിഎംഎയുമായി എയ്ഡഡ് സ്‌ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയില്‍. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീല്‍ എയ്ഡഡ് സ്‌കൂളിന്റെ മാനേജരാണ്.ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.

Top