ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകിട്ട് 4:05 നായിരുന്നു സംഭവം. പോര്‍ച്ചുഗലിലെ ബെജ എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനമാണ് നടന്നത്. ഇതിലുള്‍പ്പെട്ട രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിക്കുന്നത്. സംഭവം ഖേദകരമെന്ന് വ്യോമസേനയുടെ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്‌ലെവ് യാക്ക് -52 വിമാനങ്ങളാണിത്. ബെജ വിമാനത്താവളത്തില്‍ അടിയന്തര സേവനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അപകടം നടന്നതിന് പിന്നാലെ പരിപാടി താത്ക്കാലികമായി നിര്‍ത്തിയതായും വ്യോമസേന വ്യക്തമാക്കി.
എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നുണ്ട്. ഷോയില്‍ പങ്കെടുത്ത ആറ് ചെറു വിമാനങ്ങളും യാക് സ്റ്റാഴ്‌സ് എന്ന ഈ എയറോബാറ്റിക് ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിവില്‍ എയറോബാറ്റിക്‌സ് ഗ്രൂപ്പാണ് ഇത്.
Vídeo do acidente aéreo com os #Yakstars no Beja International Airshow 2024.
— BANDARRA (@BANDARRApt) June 2, 2024
Um piloto perdeu a vida, os mais sentindos pêsames à família e aos seus camaradas e colegas. Um feriado a registrar, nenhum dos espetadores sofreu qualquer ferimento. #Portugal #Beja #Airshow #acidente pic.twitter.com/6LIxEi7JGA