ലക്നോ: യു.പിയിലെ ദുദ്‍വ നാഷണൽ പാർക്കിൽ രണ്ട് അപൂർവയിനം പാമ്പുകളെ കണ്ടെത്തി. പാർക്കിന്റെ ജൈവ സമ്പന്നതയ്ക്ക് അടിവരയിടുന്ന കണ്ടെത്തലാണിത്. യു.പിയിൽ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്‍റഡ് കീൽബാക്ക് (സെനോക്രോഫിസ് സെറാസോഗാസ്റ്റർ), വനങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗൺ വൈൻ പാമ്പ് (അഹെതുല്ല പ്രസീന) എന്നിവയെ ആണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ALSO READ: യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ 24 കാരിയെ അറസ്റ്റ് ചെയ്തു
ഏതാനും ആഴ്‌ചകൾക്കു മുമ്പാണ് ജീവശാസ്ത്രജ്ഞരായ വിപിൻ കപൂർ സൈനിയും അപൂർവ് ഗുപ്തയും ദുദ്‌വയിലെ നകൗവനുള്ളക്കു സമീപം ഒരു പെയിന്‍റ്ഡ് കീൽബാക്കിനെ കണ്ടത്. മുമ്പൊന്നും അതിനെ ആ പ്രദേശത്ത് കണ്ടിരുന്നില്ല. വിഷമില്ലാത്ത പാമ്പിനെ ചത്ത നിലയിൽ ആണ് കണ്ടെത്തിയെങ്കിലും ഇത് പ്രാദേശിക ജൈവവൈവിധ്യ രേഖകളിലേക്കുള്ള പ്രധാന കൂട്ടിച്ചേർക്കലായി. 117 വർഷത്തെ ഇടവേളക്കു ശേഷം ദുദ്‌വയിൽ ഈ പാമ്പിന്റെ വീണ്ടെടുപ്പ് പാർക്ക് അധികൃതരിൽ ആവേശമായി.