CMDRF

കനത്ത മഴ; എറണാകുളത്ത് നിന്ന് ആന്ധ്രയിലേക്കുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി

കനത്ത മഴ; എറണാകുളത്ത് നിന്ന് ആന്ധ്രയിലേക്കുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി
കനത്ത മഴ; എറണാകുളത്ത് നിന്ന് ആന്ധ്രയിലേക്കുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി

എറണാകുളം: ആന്ധ്രപ്രദേശിലെ കനത്ത മഴയെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്‌പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്‌പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്‌പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്.

അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Top