പഞ്ചാബ്: നവരാത്രി ജാഗരൺ ആഘോഷ പരിപാടി നടക്കുന്നതിനിടെ പഞ്ചാബിലെ ലുധിയാനയിൽ ലൈറ്റ് ഫ്രെയിമുകൾ കാണികൾക്കിടയിലേക്ക് വീണ് രണ്ട് സ്ത്രീകൾ മരിച്ചു, 15 പേർക്ക് പരുക്കേറ്റു. വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകൾ ഇളകിവീണത്. ലുധിയാനയിലെ ദ്വാരിക എൻക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമ നടന്ന ആഘോഷ പരിപാടിയിലാണ് അപകടം നടന്നത്.
രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരണത്തിന് കീഴടങ്ങി. കുട്ടികളടക്കം 15 പേർക്ക് പരുക്കേറ്റു. ശക്തമായ കാറ്റടിച്ചതാണ് ലൈറ്റുകൾ വീഴാൻ കാരണം. കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേർ പുറത്തുപോകാൻ തുടങ്ങിയെങ്കിലും സംഘാടകർ അവരെ ഇരിക്കാൻ നിർബന്ധിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.