കൊച്ചി: ആലുവ റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയിലായി. ഒഡീഷക്കാരായ തപസ്സിനി നായിക്കും ചാന്ദ്‌നി ബെഹ്‌റയുമാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ ആലുവയിലെത്തിയത്. റൂറല്‍ എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമാണ് പരിശോധനക്കെത്തിയത്.
പെരുമ്പാവൂരില്‍ നിന്ന് 70 കിലോയുമായി ഒഡീഷ സ്വദേശികളായ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളിലും ആര്‍ക്ക് വേണ്ടിയാണ് ഇത്രയും കഞ്ചാവ് എത്തിച്ചത്, ഇനിയും കഞ്ചാവുമായി സംഘങ്ങളെത്തുമോ മറ്റേതെങ്കിലും വഴിയില്‍ വേറെ ഏതെങ്കിലും സംഘം കഞ്ചാവെത്തിച്ചിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.