CMDRF

ബൈക്ക് ടെലിഫോൺ ബോക്സിൽ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

ബൈക്ക് ടെലിഫോൺ ബോക്സിൽ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
ബൈക്ക് ടെലിഫോൺ ബോക്സിൽ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

തൃക്കരിപ്പൂർ: ഇളംബച്ചി തെക്കുമ്പാട്ട് ബൈക്ക് ടെലിഫോൺ ജങ്ഷൻ ബോക്‌സിൽ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഷാനിദ് (26), സുഹൃത്ത് പെരുമ്പയിലെ സുഹൈൽ (26) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് അപകടം. പയ്യന്നൂരിൽനിന്ന് തൃക്കരിപ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കുമ്പാട് ബസ് സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണം വിട്ട് ടെലിഫോൺ ജങ്ഷൻ ബോക്സിൽ ഇടിച്ചു തെറിക്കുകയായിരുന്നു. ബൈക്കിൽനിന്ന് ഉയർന്നു തെറിച്ച യുവാക്കൾ കുറച്ചകലെ ഭണ്ഡാരത്തിലേക്കാണ് പതിച്ചത്.

Top