തയ്‌വാൻ: എട്ടുവര്‍ഷത്തിനിടെ തയ്‌വാനിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ 8 മരണം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്‌സിയുങ് നഗരത്തില്‍ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 866 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തില്‍ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്‍പു തന്നെ തയ്‌വാനിലും ഫിലിപ്പൈന്‍സിലും കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. തീവണ്ടി സര്‍വീസുകള്‍ രാജ്യത്ത് നിര്‍ത്തി വെച്ചിട്ടുണ്ട്.