തായ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്; മരണം 21 കടന്നു

തായ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്; മരണം 21 കടന്നു
തായ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്; മരണം 21 കടന്നു

തയ്‌വാൻ: തായ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. എട്ടുവര്‍ഷത്തിനിടെയാണ് തായ്‌വാനിൽ ഇത്രയും വിനാശകാരിയായ ചുഴലി കൊടുങ്കാറ്റ് ഉണ്ടാവുന്നത്. കനത്ത ചുഴലിക്കാറ്റില്‍ രണ്ടു രാജ്യങ്ങളിലുമായി 21 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തായ്‍വാനിലെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്‌സിയുങ് നഗരത്തില്‍ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 900ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തില്‍ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. 1.5 മില്യൺ ലിറ്റർ ഇന്ധനവുമായി പോയ കപ്പൽ ഫിലിപ്പീൻ തീരത്ത് മുങ്ങി. തലസ്ഥാനമായ മലിനക്കടുത്താണ് കപ്പൽ മുങ്ങിയതെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. തീവണ്ടി സര്‍വീസുകൾ തായ്‍വാനിൽ നിര്‍ത്തി വെച്ചതായി അധികൃതർ അറിയിച്ചു.

തായ്‌വാനിലും ഫിലിപ്പീൻസിലും വൻ നാശം വിതച്ച ഗേമി ചുഴലിക്കാറ്റ് ചൈനയുടെ ഭൂപ്രദേശത്തെത്തി.ചുഴലിക്കാറ്റ് പ്രതീക്ഷിച്ച് ചൈനയുടെ തെക്ക്-കിഴക്കൻ പ്രവിശ്യയായ ഫുജിയാനിൽ താമസിക്കുന്ന 150,000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Top