CMDRF

ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാൻ തീരത്ത് ഒമ്പത് നാവികരെ കാണാതായി

ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാൻ തീരത്ത് ഒമ്പത് നാവികരെ കാണാതായി
ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാൻ തീരത്ത് ഒമ്പത് നാവികരെ കാണാതായി

തായ്‌വാൻ : തായ്‌വാന്റെ തെക്കൻ തീരത്ത് വീശിയടിച്ച് കൊടുങ്കാറ്റിൽപ്പെട്ട് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങിയതായി റിപ്പോർട്ട്. കപ്പൽ മുങ്ങുന്നതിനിടെ ലൈഫ് ജാക്കറ്റുകളിൽ കടലിലേക്ക് ചാടിയ ഒമ്പത് മ്യാൻമർ നാവികരെ കാണാതായതായി അധികൃതർ അറിയിച്ചു. ഗെയ്മി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊടുങ്കാറ്റുള്ള കാലാവസ്ഥ നാവികരുടെ അടുത്തേക്ക് രക്ഷാപ്രവർത്തകരെ എത്തുന്നതിൽ നിന്ന് തടഞ്ഞുവെന്ന് തായ്‌വാനിലെ നാഷണൽ ഫയർ ഏജൻസി തലവൻ ഹ്‌സിയാവോ ഹുവാൻ-ചാങ് ഒരു ബ്രീഫിംഗിൽ പറഞ്ഞു.

എട്ട് വർഷത്തിനിടെ തായ്‌വാനിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ഗെയ്മി, ഇന്നലെ രാത്രി 10 മണിയോടെ (1400 ജിഎംടി) വടക്കുകിഴക്കൻ തായ്‌വാനിൽ കരതൊട്ടു. തായ്‌വാനിൽ വീശിയടിക്കുന്ന ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ഗെയ്മി. ടാൻസാനിയയുടെ പതാക ഘടിപ്പിച്ച കപ്പൽ എപ്പോഴാണ് മുങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മണിക്കൂറിൽ 190 കിലോമീറ്റർ (118 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ച ഗെയ്മി ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി തായ്‌വാനിൽ കരകയറിയതിന് പിന്നാലെയാണ് കപ്പൽ മുങ്ങിയ വാർത്ത വന്നത്.

കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. മുങ്ങിയ കപ്പലിലെ നാവികരെ കാണാതായതായി മറ്റൊരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഗെമിയുടെ ആഘാതത്തിൽ തായ്‌വാനിൽ കുറഞ്ഞത് ഇതേവരെ രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടു.തായ്‌വാനിൽ നിന്നുള്ള എല്ലാ ആഭ്യന്തര വിമാനങ്ങളും 200-ലധികം അന്താരാഷ്‌ട്ര വിമാനങ്ങളും റദ്ദാക്കാൻ ഗെയ്മി ചുഴലിക്കാറ്റ് കാരണമായി.

Top