പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം പ്രഖ്യാപിച്ചു

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലാണ് അക്ഷരത്തെറ്റുകളുണ്ടായിരുന്നത്

പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം പ്രഖ്യാപിച്ചു
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റ് വന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ഡിഐജി എസ്. സതീശ് ബിനോ വിശദമായ അന്വേഷണം നടത്തും. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലാണ് അക്ഷരത്തെറ്റുകളുണ്ടായിരുന്നത്.

തിരുവനന്തപുരത്തെ ഏജൻസിക്ക് ക്വട്ടേഷൻ നൽകിയതിൽ കാലതാമസം ഉണ്ടായെന്നാണ് സൂചന. ഓഗസ്റ്റ് 15 ന് മെഡൽ പ്രഖ്യാപിച്ചിട്ടും ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കിയത് ഒക്ടോബർ 23 നാണ്. രണ്ട് വർഷം മുൻപ് ഇതേ ഏജൻസി തയ്യാറാക്കിയ മെഡലുകളിലും തെറ്റുണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Also Read: സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി എം.വി ഗോവിന്ദൻ

തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ 264 ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്. ഇതിൽ പകുതിയോളം മെഡലുകളിൽ അക്ഷരതെറ്റുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ എന്നായിരുന്നു എഴുതിയിരുന്നത്.

ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബായിരുന്നു. പക്ഷെ മെഡലിലെ അക്ഷരത്തെറ്റ് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മെഡൽ ലഭിച്ച ഉദ്യോഗസ്ഥരാണ് അക്ഷരത്തെറ്റ് കണ്ടെത്തിയത്.

Top