ദോഹ: അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ ഖത്തറിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ് ‘ജെ’യിലെ മത്സരത്തില്‍ സിംഗപ്പൂരിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ ഇബ്രാഹിം മുഹമ്മദ് അല്‍ ഹസന്‍, മുഹമ്മദ് ഖാലിദ്, ബസാം ആദില്‍ ഈദ് എന്നിവരാണ് ഖത്തറിനായി സ്‌കോര്‍ ചെയ്തത്.
മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ഖത്തറിനായി പ്ലെയിങ് ഇലവനില്‍ തന്നെ ഇടം നേടിയിരുന്നു. രണ്ടാം അങ്കത്തില്‍ ഖത്തര്‍ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.