CMDRF

ഓണം റിലീസിനെരുങ്ങി ടോവിനോ ചിത്രം; എആര്‍എമ്മിന് യു/എ സര്‍ട്ടിഫിക്കറ്റ്

ചിത്രം സെപ്റ്റംബര്‍ 12ന് ഓണം റീലീസായി തിയറ്ററുകളിലെത്തും

ഓണം റിലീസിനെരുങ്ങി ടോവിനോ ചിത്രം; എആര്‍എമ്മിന് യു/എ സര്‍ട്ടിഫിക്കറ്റ്
ഓണം റിലീസിനെരുങ്ങി ടോവിനോ ചിത്രം; എആര്‍എമ്മിന് യു/എ സര്‍ട്ടിഫിക്കറ്റ്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് എആര്‍എം. ചിത്രം സെപ്റ്റംബര്‍ 12ന് ഓണം റീലീസായി തിയറ്ററുകളിലെത്തും. ടൊവിനോ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. എആര്‍എമ്മിന് യു/എ സര്‍ട്ടിഫിക്കറ്റ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ത്രീ ഡി ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. എഡിറ്റിങ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ്.

കോ പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്, പ്രിന്‍സ് പോള്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ – ദീപു പ്രദീപ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ.ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഹര്‍ഷന്‍ പട്ടാഴി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ് ആന്‍ഡ് ഹെയര്‍: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ, സ്റ്റണ്ട്: വിക്രം മോര്‍, ഫീനിക്‌സ് പ്രഭു, അഡീഷണല്‍ സ്റ്റണ്ട്‌സ് സ്റ്റന്നര്‍ സാം ആന്‍ഡ് പിസി.

കൊറിയോഗ്രാഫി: ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍ – സുദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കളരി ഗുരുക്കള്‍ – പി.വി ശിവകുമാര്‍ ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ ആന്‍ഡ് ഹരിഹരന്‍ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ഷനീം സയിദ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു എന്‍ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്‌കോപ്പിക് 3 ഡി കണ്‍വെര്‍ഷന്‍ – രാജ് എം സയിദ് (റെയ്‌സ് 3ഡി) കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്ന സ്വാമി, കോണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് – കിഷാല്‍ സുകുമാരന്‍, വി എഫ് ഏക് സ് സൂപ്പര്‍ വൈസര്‍ – സലിം ലാഹിര്‍, വി എഫ് എക്‌സ് – എന്‍വിഷന്‍ വി എഫ് എക്‌സ്, വിഷ്വല്‍ ബേര്‍ഡ്‌സ് സ്റ്റുഡിയോ, മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെന്‍ കാസ്റ്റിലോ, ലിറിക്‌സ്: മനു മന്‍ജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് – റ്റില്‍റ്റ്‌ലാബ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോദരന്‍, സ്റ്റില്‍സ് – ബിജിത്ത് ധര്‍മടം, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് ടി വടക്കേവീട്, ജിനു അനില്‍കുമാര്‍. വാര്‍ത്താപ്രചാരണം ബ്രിങ്‌ഫോര്‍ത്ത് മീഡിയ.

Top