CMDRF

ചൈനയുടെ സൈനിക നവീകരണത്തിൽ വീർപ്പുമുട്ടുന്ന അമേരിക്ക

ചൈനയുടെ സൈനിക നവീകരണത്തിൽ വീർപ്പുമുട്ടുന്ന അമേരിക്ക
ചൈനയുടെ സൈനിക നവീകരണത്തിൽ വീർപ്പുമുട്ടുന്ന അമേരിക്ക

ന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സൈനിക സാന്നിധ്യം തടയാനുള്ള തിരക്കിട്ട നീക്കത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ഇതിനായി പുതിയ മാര്‍ഗരേഖകള്‍ അമേരിക്കയുടെ നാവികസേന പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ലോകം മുഴുവനുമുള്ള സമുദ്രത്തിലെ തങ്ങളുടെ തന്ത്രങ്ങള്‍ അമേരിക്കന്‍ നാവികസേന പൊളിച്ചെഴുതുകയാണ്. മാറുന്ന ലോകക്രമവും ഭീഷണിയും സുഹൃദ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നീങ്ങാന്‍ പാകത്തിന് അമേരിക്കയ്ക്ക് തങ്ങളുടെ നാവികപ്പടയെ പ്രാപ്തമാക്കേണ്ടിയിരിക്കുന്നു.

തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായി ചൈന മാറിയിരിക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും. 2027-ഓടെ സര്‍വ യുദ്ധസന്നാഹത്തിന് തയ്യാറെടുക്കുന്ന ചൈനയ്‌ക്കെതിരെ കടലാഴത്തില്‍ ഒളിപ്പിച്ച ആയുധങ്ങളെല്ലാം മിനുക്കിവയ്ക്കുന്ന അമേരിക്ക നാവികസേനയുടെ പ്രൊജക്റ്റ് 33 നടപ്പിലാക്കാനും സംയുക്ത യുദ്ധ ആവാസവ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Also Read: അമേരിക്കയ്ക്ക് ഒത്ത എതിരാളി ചൈന, കമ്മ്യൂണിസ്റ്റ് രാജ്യവുമായി ഒരു ഏറ്റുമുട്ടലിനാണോ കളമൊരുങ്ങുന്നത് ?

ചൈനയില്‍ നിന്നുള്ള ഭീഷണികളെയും സംഘര്‍ഷങ്ങളെയും നേരിടാന്‍ അമേരിക്കന്‍ നാവികസേനയുടെ സ്വപ്ന പദ്ധതിയായ ‘പ്രൊജക്റ്റ് 33’യെ അമേരിക്കയുടെ തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നാണ് നേവല്‍ ഓപ്പറേഷന്‍സ് ചീഫ് അഡ്മിന്‍ ലിസ ഫ്രാഞ്ചെറ്റി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 2027-ഓടെ റോബോട്ടിക്, സ്വയംഭരണ ശേഷികള്‍ സമന്വയിപ്പിക്കാന്‍ നാവികസേന ലക്ഷ്യമിടുകയും യുദ്ധസാഹചര്യങ്ങളില്‍ അവയുടെ പ്രായോഗിക പ്രയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളുടെ കാലതാമസം പരിഹരിക്കുന്നതിലാണ് പ്രധാന ഫോക്കസ്.

Eleven U.S. vessels steam in formation while U.S. Navy and Department of the Air Force aircraft fly overhead during the Valiant Shield 2020

കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ വേഗത്തില്‍ സംയോജിപ്പിക്കുന്നതിന് റോബോട്ടിക്, സ്വയംഭരണ സംവിധാനങ്ങള്‍ സ്‌കെയിലിംഗ് ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. യുദ്ധക്കളത്തില്‍ കൂടുതല്‍ കമാന്‍ഡ് സെന്ററുകള്‍ സ്ഥാപിക്കുക, മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുകയും നിലനിര്‍ത്തുകയും ചെയ്യുക, ഗുണനിലവാരമുള്ള സേവനം നല്‍കല്‍, യുദ്ധപോരാളികളുടെ കഴിവുകളില്‍ നിക്ഷേപിക്കുക, കരയില്‍ നിന്നുള്ള ശക്തിയെ പിന്തുണയ്ക്കുകയും പ്രൊജക്റ്റ് ചെയ്യുകയും ചെയ്യുന്ന നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ പുനഃസ്ഥാപിക്കുക എന്നിവയാണ് അധിക പ്രധാന മേഖലകള്‍.

Also Read: യുദ്ധത്തിന് ചരടുവലിക്കുന്നത് അമേരിക്ക, ലക്ഷ്യം മൂന്നാം ലോക മഹായുദ്ധമോ ?

ചൈനയുടെ തായ്‌വാൻ അഭിലാഷങ്ങള്‍

ചൈനയും തായ്‌വാനും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായി തുടരുകയാണ്. ഇതിനിടെ തായ്വാനും ചൈനയും ഇടയില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന തായ്‌വാന്‍ കടലിടുക്കിലൂടെ ഒരു ജപ്പാന്‍ യുദ്ധക്കപ്പല്‍ ആദ്യമായി സഞ്ചരിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വയംഭരണമുള്ള തായ്വാനും ചൈനയും നടത്തുന്ന അവകാശത്തര്‍ക്കത്തിനിടെ ചൈനയെ അസ്വസ്ഥരാക്കാതിരിക്കാന്‍ ഈ കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്നത് ജപ്പാന്‍ ഒഴിവാക്കിയിരുന്നു.

എന്നാല്‍, ഇപ്പോഴത്തേത് ജപ്പാന്റെ സുപ്രധാന നീക്കമായാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അടുത്ത ദശാബ്ദത്തിനുള്ളില്‍ തായ്വാന്‍ ആക്രമണത്തിനോ ഉപരോധത്തിനോ ചൈനീസ് സൈനികസേന തയ്യാറെടുക്കുകയാണെന്ന യുഎസ് നേവി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ചും. പതിറ്റാണ്ടുകളായി ഈ കടലിടുക്കിലൂടെ പതിവായി കടന്നുപോകുന്ന ഒരേയൊരു വിദേശ നാവികസേന അമേരിക്കയുടെത് മാത്രമായിരുന്നു.

Also Read: ലോകം ഭീതിയിൽ, റഷ്യയുടെ അവസാന മുന്നറിയിപ്പ്, ആണവായുധം പ്രയോഗിക്കാൻ അണിയറയിൽ നീക്കം ?

എന്നാല്‍, അടുത്തിടെ കാനഡയും ആസ്ട്രേലിയയും ബ്രിട്ടനും ഫ്രാന്‍സും അതിലേക്ക് ചേര്‍ന്നു. രണ്ടാഴ്ച മുമ്പ് രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി രണ്ട് ജര്‍മന്‍ നാവിക കപ്പലുകള്‍ കൂടി ഈ കടലിടുക്കിലൂടെ യാത്ര ചെയ്തു. സെപ്തംബര്‍ 13ന് കടലിടുക്ക് കടന്നെങ്കിലും ജര്‍മനി സുരക്ഷാ അപകടങ്ങള്‍ വര്‍ധിപ്പിച്ചതായി ചൈനീസ് സൈന്യം ആരോപിച്ചു. എന്നാല്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് ജര്‍മനിയുടെ നിലപാട്.

U.S.-China Competition in the Indo-Pacific

ദക്ഷിണ ചൈനാ കടലില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനം ചെറുക്കുന്നതിന് സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണം വിപുലീകരിക്കുമെന്ന് ‘ക്വാഡ്’ ഗ്രൂപ്പ് രാഷ്ട്രങ്ങളായ ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നിവയുടെ നേതാക്കള്‍ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, തായ്വാന്റെ പ്രതിരോധ ശേഷികള്‍ക്കുള്ള അമേരിക്കന്‍ പിന്തുണ വീണ്ടും ഉറപ്പിച്ചുകൊണ്ട്. ചൈനീസ് അധിനിവേശമുണ്ടായാല്‍ തായ്വാനെ പ്രതിരോധിക്കാന്‍ സൈനികശക്തി ഉപയോഗിക്കുന്നത് തള്ളിക്കളയുന്നില്ലെന്ന സൂചനയും നല്‍കിയിരുന്നു.

സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി വളര്‍ന്ന ചൈനയുടെ നാവിക ശേഷിക്കെതിരെ തായ്‌വാനെ പിന്തുണയ്ക്കാന്‍ അമേരിക്കയ്ക്ക് ശക്തമായ നാവികശേഷി ആവശ്യമാണ്. എന്നാല്‍ ചില പരിമിതികള്‍ ആ കാര്യത്തില്‍ ഉള്ളതായി കാണാം. 2015 നും 2020 നും ഇടയില്‍ യുദ്ധക്കപ്പലുകളുടെ ശേഷിയില്‍ ചൈനയുടെ നാവികസേന അമേരിക്കയെ മറികടന്നതായി യുഎസ് കോണ്‍ഗ്രസ്സ് റിസര്‍ച്ച് സര്‍വീസിന്റെ 2024 ലെ റിപ്പോര്‍ട്ട് പറയുന്നു.

Also Read: യുദ്ധക്കെടുതിയും തകര്‍ന്നടിയുന്ന സാമ്പത്തിക വ്യാപാര ശ്യംഖലകളും

അന്തര്‍വാഹിനികള്‍, ആംഫിബിയസ് കപ്പലുകള്‍, വിമാനവാഹിനിക്കപ്പലുകള്‍ എന്നിവയുള്‍പ്പെടെ 370-ലധികം പ്ലാറ്റ്ഫോമുകളുള്ള ചൈനയുടെ കപ്പല്‍ 2025-ഓടെ 395 കപ്പലുകളിലേക്കും 2030-ഓടെ 435 കപ്പലുകളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍, ആറ് ആക്രമണ അന്തര്‍വാഹിനികള്‍, 48 ഡീസല്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍ എന്നിവയും ചൈനയ്ക്കുണ്ട്. അമേരിക്കന്‍ നാവികസേനയ്ക്ക് സജീവമായ ഏകദേശം 292 യുദ്ധസേനാ കപ്പലുകളാണുള്ളത്.

2030-ഓടെ 290 കപ്പലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ അസമത്വം ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന നാവിക ശക്തിക്കിടയിലെ അന്തരത്തെ എടുത്തുകാണിക്കുന്നു. ആഗോള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, അമേരിക്കന്‍ നാവികസേനയുടെ തന്ത്രപരമായ തയ്യാറെടുപ്പുകള്‍ ഇന്തോ-പസഫിക് മേഖലയിലെ അന്താരാഷ്ട്ര സമുദ്ര സുരക്ഷയുടെ സങ്കീര്‍ണ്ണവും വികസിതവുമായ അവസ്ഥയെ വരച്ചുകാട്ടുന്നു.

Top