CMDRF

ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ്

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ആണ് ഒരുങ്ങുന്നത്

ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ്
ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ്

തെലുങ്ക് സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആര്‍ നായകനായ ദേവര പാര്‍ട്ട് 1. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ്. യു എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം സെപ്റ്റംബര്‍ 27 ന് തിയേറ്ററിലെത്തും.

ആറ് വര്‍ഷത്തിന് ശേഷമുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സോളോ റിലീസാണ് ദേവര. ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ‘ദേവര’. സെയ്ഫ് അലി ഖാന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭൈര എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ആണ് സിനിമയുടെ റിലീസ്. ഛായാഗ്രഹണം: രത്‌നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Top