CMDRF

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി യുഎഇ അധികൃതര്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി യുഎഇ അധികൃതര്‍
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി യുഎഇ അധികൃതര്‍

ദുബൈ: യുഎഇയില്‍ ടൂറിസ്റ്റ് വിസക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). എന്നുമുതലാണ് പദ്ധതി നടപ്പിലാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ഐസിപി വെബ്‌സൈറ്റ് വഴി വിസക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭ്യമാകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. ഐസിപിയുടെ വെബ്‌സൈറ്റില്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെ പാക്കേജും ലഭ്യമാകും. അടിയന്തര ഘട്ടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Top