CMDRF

മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് യുഎഇ ചന്ദ്രദര്‍ശന സമിതി

മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് യുഎഇ ചന്ദ്രദര്‍ശന സമിതി
മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് യുഎഇ ചന്ദ്രദര്‍ശന സമിതി

അബുദബി: ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് യുഎഇ ചന്ദ്രദര്‍ശന സമിതി. ഇന്ന് ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല ദൃശ്യമായാല്‍ നാളെയായിരിക്കും യുഎഇയില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. വൈകുന്നേരമാണ് രാജ്യത്ത് മാസപ്പിറവി നിരീക്ഷിക്കുന്നതെന്ന് ചന്ദ്രദര്‍ശന സമിതി അറിയിച്ചു.

ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് ഇസ്ലാമിക മാസം 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ റദമാന്‍ മാസം പൂര്‍ത്തിയാവുന്നത് ചന്ദ്ര ദര്‍ശനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. രാജ്യത്തെ എല്ലാ പള്ളികളിലും ഈദ് ഒരുക്കങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സൗദിയിലും ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 11നായിരുന്നു റമദാന്‍ ആരംഭിച്ചത്.ആകാശത്ത് ചന്ദ്രകല ദൃശ്യമാകുന്നത് കാണുന്നവര്‍ 026921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമിതി അറിയിച്ചു. ഈ വര്‍ഷം റമദാന്‍ 30 പൂര്‍ത്തീകരിക്കുമെന്നാണ് ഇന്റര്‍നാഷ്ണല്‍ അസ്ട്രോണമി സെന്ററിന്റെ പ്രവചനം.

Top