പാലസ്തീൻ ജനതയ്ക്ക് മരുന്നുകൾ എത്തിച്ച് യുഎഇ

പാലസ്തീൻ ജനതയ്ക്ക് മരുന്നുകൾ എത്തിച്ച് യുഎഇ
പാലസ്തീൻ ജനതയ്ക്ക് മരുന്നുകൾ എത്തിച്ച് യുഎഇ

ദുബായ്: പാലസ്തീൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച്​ യുഎ​ഇ. ഗ​സ്സ മു​ന​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ മേ​ഖ​ല​ക്കും പി​ന്തു​ണ ന​ൽ​കാ​നാ​യി വ്യ​ത്യ​സ്ത മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്നു ട​ണ്ണി​ൻറെ സ​ഹാ​യ​മാ​ണ്​ യു.​എ.​ഇ എ​ത്തി​ച്ച​ത്. ഖാ​ൻ യൂ​നി​സി​ലെ നാ​സ​ർ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ടു​ത്ത മ​രു​ന്ന്​ ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി​യ​ത്.

യു​ദ്ധ​ത്തി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ന​ൽ​കി വ​രു​ന്ന മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ തു​ട​ർ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. മ​രു​ന്ന്​ ക്ഷാ​മം നേ​രി​ടു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ര​വ​ധി മെ​ഡി​ക്ക​ൽ ഉ​ൽ​​പ​ന്ന​ങ്ങ​ൾ, വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള ഇ​ൻ​സു​ലി​ൻ തു​ട​ങ്ങി നി​ർ​ണാ​യ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ഗ​സ്സ മു​ന​മ്പി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ൾ, അ​ന്താ​രാ​ഷ്ട്ര മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി യു.​എ.​ഇ സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. യു​ദ്ധം മൂ​ലം നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ണ്. ഈ ​ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ 10 ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും യു.​എ.​ഇ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ 337 ട​ണ്ണി​ൻറെ ​മെ​ഡി​ക്ക​ൽ സ​ഹാ​യ​മാ​ണ്​ എ​ത്തി​ക്കാ​നാ​യ​ത്.

Top