ഷാർജ: ഷാർജ ഖോർഫക്കാനിലെ അൽ ലുലുയാഹ് ബീച്ചിൽ അർധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കാൻ പ്രത്യേക പരിശോധകരെയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയമിക്കാൻ ഉത്തരവിട്ട് യു.എ.ഇ. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വാരാന്ത്യ റേഡിയോ, ടെലിവിഷൻ പ്രോഗ്രാമായ ഡയറക്ട്ലൈനിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഖോർഫക്കാൻ മുനിസിപ്പാലിറ്റിക്ക് ഇത്തരമൊരു നിർദേശം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.
Also Read : റഹീമിന് ഇന്നും മോചന ഉത്തരവില്ല
അടിയന്തര നടപടി സ്വീകരിച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനീയർ അബ്ദുൽ റഹ്മാൻ അൽ നഖ്ബി സ്ഥിരീകരിച്ചു. നിലവിൽ ബീച്ച് സന്ദർശകരുടെ സുരക്ഷ വർധിപ്പിക്കുകയും അപകടകരമായ സ്വഭാവങ്ങൾ നിയന്ത്രിക്കുകയും, നിയമലംഘനങ്ങൾ തടയുകയുമാണ് ഈ ഉത്തരവിന്റെ ലക്ഷ്യം. ബീച്ചിൽ ശുചിത്വം വർധിപ്പിച്ച് സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനായി പരിശോധനകളും പട്രോളിങ്ങും ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.